You are Here : Home / News Plus

ശബരിമല ഹർജി ഉടൻ കേൾക്കില്ല; ആവശ്യം സുപ്രീംകോടതി തള്ളി

Text Size  

Story Dated: Wednesday, October 31, 2018 04:25 hrs EDT

ശബരിമല ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അഞ്ചാം തിയതി ഒരു ദിവസത്തേക്ക് മാത്രമല്ലേ നട തുറക്കുന്നതെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് അടിയന്തരമായി ഹർജി കേൾക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. ഹർജികളിൽ നവംബർ 11 ന് ശേഷം വാദം കേൾക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ശബരിമലയിലെ സംഘര്‍ഷാവസ്ഥയും അടിയന്തിരസാഹചര്യവും കണക്കിലെടുത്ത് ഉടന്‍ ഹര്‍ജി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകരാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഹര്‍ജി നേരത്തെ പരിഗണിക്കേണ്ടതില്ലെന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More