You are Here : Home / News Plus

ദൂരദര്‍ശന്‍ സംഘത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം; ക്യാമറാമാന്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Tuesday, October 30, 2018 04:04 hrs EDT

ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ ദൂരദര്‍ശന്‍ സംഘത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം. ദൂരദര്‍ശന്‍ ക്യാമറാമാനും രണ്ട് പൊലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആരന്‍പൂര്‍ ഗ്രാമത്തിലെ നില്‍വായ എന്ന ഇടത്ത് വച്ചായിരുന്നു ആക്രമണം. അച്യുതാനന്ദ സാഹു എന്ന ക്യാമറാമാന്‍ ആണ് കൊല്ലപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നിന്ന് വാര്‍ത്താ ശേഖരണത്തിന് പോയ റിപ്പോര്‍ട്ടറും ക്യാമറാമാനും അടക്കമുള്ള സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. നിൽവായായിൽ ആയിരുന്നു സംഘം. സ്ഥലത്തു മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More