You are Here : Home / News Plus

പിണറായി ശ്രമിക്കുന്നത് സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ഇടം പിടിക്കാന്‍ - മുരളീധരന്‍

Text Size  

Story Dated: Monday, October 29, 2018 07:45 hrs UTC

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിലൂടെ പിണറായി വിജയന്‍ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ കൂടെ തന്റെ പേരും ചേര്‍ക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് നോതാവ് കെ മുരളീധരന്‍. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി എന്നിവരുടെ കൂടെ തന്റെ പേരും ചേര്‍ക്കാനാണ് പിണറായിയുടെ ശ്രമം. എന്നാല്‍ പുരാണത്തിലെ രാവണന്‍, ദുശ്ശാസനന്‍ തുടങ്ങിയവരുടെ കൂടിയാണ് പിണറായിയുടെ സ്ഥാനം. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉദ്ഘാടനത്തിന് മുന്‍പ് അമിത് ഷാ വിമാനമിറങ്ങിയത് എന്ത് അടിസ്ഥാനത്തിലാണ്. കേരളത്തില്‍ വിമാനത്താവളത്തിന് കുറവില്ല. എന്ത് അടിസ്ഥാനത്തിലാണ് ഇതിന് അനുമതി നല്‍കിയത്. പെട്ടെന്ന് വന്നിറങ്ങേണ്ട ഒരു സാഹചര്യവും കേരളത്തില്‍ ഉണ്ടായിരുന്നില്ല. അമിത് ഷാ കേരളത്തില്‍ വന്ന് വര്‍ഗീയ പ്രസ്താവന നടത്തിയതില്‍ സി.പി.എമ്മിനും പങ്കുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.