ഒരു മാസം മുമ്പ് എൻസിപിയിൽ നിന്നും രാജിവച്ച താരിഖ് അൻവർ കോൺഗ്രസിൽ തിരിച്ചെത്തി. 1999 ൽ സോണിയ ഗാന്ധി പാർട്ടി അധ്യക്ഷയായതിൽ പ്രതിഷേധിച്ച് പി എ സംഗ്മയ്ക്കും ശരത് പവാറിനുമൊപ്പം കോൺഗ്രസ്സിൽ നിന്ന് താരിഖ് അൻവർ രാജി വച്ചിരുന്നു. പത്തൊൻപത് വർഷത്തിന് ശേഷമാണ് അൻവറിന്റെ ഈ തിരിച്ചു വരവ്. രാഹുൽഗാന്ധിയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി.
Comments