തമിഴ്നാട്ടില്‍ ടിടിവി ദിനകരൻ പക്ഷത്തെ 18 എംഎല്‍എമാരുടെ അയോഗ്യത മദ്രാസ് ഹൈക്കോടതി ശരിവച്ചു. എടപ്പാടി സർക്കാരിന് ആശ്വാസം നല്‍കുന്നതാണ് വിധി. എംഎല് എമാരോട് ആലോചിച്ച് തുടർ നടപടിയെടുക്കുമെന്ന് ടിടിവി ദിനകരൻ പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.
Comments