You are Here : Home / News Plus

സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി

Text Size  

Story Dated: Wednesday, October 17, 2018 05:19 hrs EDT

സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയസമരമാണ്. ബിജെപിയുടെ അജണ്ട ജനം മനസ്സിലാക്കിയെന്നും കടകംപള്ളി പറഞ്ഞു. ശബരിമലയില്‍ ഈ സീസണില്‍ യുവതികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ സര്‍ക്കാരിന്‍റെ നിര്‍ദേശം. പമ്പയിലും നിലയ്ക്കലിലും ശുചിമുറിയും താമസസൗകര്യവും ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി നിര്‍ദേശിച്ചു. സന്നിധാനത്ത് ചേര്‍ന്ന അവലോകനയോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ദേവസ്വം മന്ത്രി വിളിച്ച യോഗത്തില്‍ യുവതികളായ പഞ്ചായത്ത് പ്രസിഡ‍ന്‍റുമാരും ഉദ്യോഗസ്ഥരും എത്തിയില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.