You are Here : Home / News Plus

വനിതാ പൊലീസ് സംഘം നിലയ്ക്കലിലേക്ക്

Text Size  

Story Dated: Tuesday, October 16, 2018 03:38 hrs EDT

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ വനിതാ പൊലീസുകാര്‍ നിലയ്ക്കലിലേക്ക് നീങ്ങുന്നു. ശബരിമലയിൽ പ്രതിഷേധം ശക്തമായി നേരിടാനാണ് പൊലീസ് തീരുമാനം. തീർത്ഥാടകരെ തടയാനോ വാഹനപരിശോധന നടത്താനോ ആരേയും അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. രാവിലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിയും ഇക്കാര്യം പറഞ്ഞിരുന്നു. നാളെ രാവിലെയോടെ നിലയ്ക്കലിലും പന്പയിലും വനിതാ പൊലീസിനെ വിന്യസിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും ഒരു വിഭാഗം ഭക്തര്‍ നിലയ്ക്കലില്‍ ബസ് തടഞ്ഞ് പെണ്‍കുട്ടികളെ ഇറക്കി വിടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് രണ്ട് കന്പനി വനിതാ ബറ്റാലിയനെ അവിടെ വിന്യസിക്കാന്‍ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരത്തോടെ വനിതാ പൊലീസുകാര്‍ നിലയ്ക്കലില്‍ എത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More