You are Here : Home / News Plus

ഇന്തൊനീഷ്യയില്‍ വീണ്ടും പ്രളയം; സുമാത്ര ദ്വീപില്‍ 22 മരണം

Text Size  

Story Dated: Saturday, October 13, 2018 01:21 hrs EDT

ഇന്തൊനീഷ്യന്‍ ദ്വീപായ സുമാത്രയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും കുട്ടികള്‍ ഉള്‍പ്പടെ 22 പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. സുമാത്രയുടെ വടക്ക്, പടിഞ്ഞാറ് മേഖലകളെയാണ് പ്രളയം ഗുരുതരമായി ബാധിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മരിച്ചവരില്‍ 11 കുട്ടികള്‍ ഒരു ഇസ്ലാമിക്‌സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. പ്രളയത്തില്‍ കെട്ടിടം തകര്‍ന്നാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും നശിച്ച അവസ്ഥയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More