You are Here : Home / News Plus

ആവശ്യമെങ്കില്‍ ഇടുക്കി അണക്കെട്ട് തുറക്കാമെന്ന് കെഎസ്ഇബി

Text Size  

Story Dated: Friday, October 05, 2018 06:54 hrs UTC

അതിതീവ്രമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആവശ്യമെങ്കില്‍ ഇടുക്കി അണക്കെട്ട് തുറക്കാമെന്ന് കെഎസ്ഇബി. രണ്ടുദിവസത്തെ നീരൊഴുക്ക് വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം. ഇടുക്കിയില്‍ സ്ഥിതി നിരീക്ഷിച്ചുവരികയാണ്. അതേസമയം കനത്തമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കക്കി ആനത്തോട് ഡാമിന്‍റെ നാലു ഷട്ടറുകളും പമ്പാ ഡാമിന്‍റെ ആറു ഷട്ടറുകളും മൂഴിയാര്‍ ഡാമിന്‍റെ ഷട്ടറുകളും ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ തുറക്കും. കക്കി ആനത്തോടിന്‍റെയും പമ്പാ ഡാമിന്‍റെയും ഷട്ടറുകള്‍ 30 സെന്‍റീമീറ്റര്‍ ആയിരിക്കും തുറക്കുക. ഇതുമൂലം പമ്പാ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പാ നദിയുടെ തീരങ്ങളില്‍ താമസിക്കുന്നവരും പമ്പാ ത്രിവേണിയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.