നീരവ് മോദിയുടെ ഇന്ത്യയിലും വിദേശത്തുമായുള്ള സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 637 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. വിലകൂടിയ ആഭരണങ്ങള്‍, ആഢംബര വീടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, എന്നിവയാണ് പിടിച്ചെടുത്തത്. ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളായ യുകെ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലുമുള്ള സ്വത്തുക്കളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13000 കോടിയുടെ തട്ടിപ്പ് നടത്തി വിദേശ രാജ്യത്തേക്ക് കടന്നതാണ് നീരവ് മോദി. ക്രിമിനല്‍ അന്വേഷണത്തില്‍ വിദേശ രാജ്യത്തെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നത് ഇന്ത്യയില്‍ അപൂര്‍വ്വമാണ്.
Comments