You are Here : Home / News Plus

പ്രളയം വിലയിരുത്താൻ കേന്ദ്രം എത്തി

Text Size  

Story Dated: Sunday, September 23, 2018 07:21 hrs UTC

 പ്രളയം തകര്‍ത്തെറിഞ്ഞ കുട്ടനാടിന്റെ ജീവിതം നേരില്‍ കണ്ട് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. രാവിലെ കുപ്പപ്പുറം പ്രൈമറി ഹെല്‍ത്ത് സെന്റര്‍, മടവീഴ്ച വീണ് തകര്‍ന്ന കനകശ്ശേരി പാടം, ഉമ്ബിക്കാരം ജട്ടി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ ഉച്ചയോടെ കാവാലത്തെത്തി. കുപ്പപ്പുറം ഭാഗങ്ങളില്‍ വള്ളത്തില്‍ സംഘം ജില്ല കളക്ടര്‍ക്കൊപ്പം ഉള്‍പ്രദേശങ്ങളിലെ വള്ളം കയറിയ വീടുകളും സന്ദര്‍ശിച്ചു.

തുടര്‍ന്ന് മങ്കൊമ്ബ് കിഴക്ക് ഭാഗത്തുള്ള എ.സി. റോഡിനരികിലെ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ചു. പ്രളയകാലത്ത് വെള്ളത്തില്‍മുങ്ങി പ്രവര്‍ത്തനം നിലച്ചിരുന്ന വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിശോധിച്ച സംഘം നഷ്ടമായ ഫയലുകളും പരിശോധിച്ച്‌ ജീവനക്കാരുമായി സംസാരിച്ചു. തുടര്‍ന്ന് സംഘം മുട്ടാറിലെത്തുകയും ആറിന്റെ തീരമിടിഞ്ഞത് കാണുകയും ചെയ്തു. അവിടെനിന്ന് നിരേറ്റുപുറത്തേക്ക് പോയി. അവിടെ ജനപ്രതിനിധികളുമായി മറ്റും സംസാരിച്ചു.

പമ്ബായാറിന്റെ തീരമിടിഞ്ഞതും കണ്ടു. ജനപ്രതിനിധികളുമായി സംഘം സംസാരിക്കുമ്ബോള്‍ സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, എം.ടി. എല്‍.പി.എസ്, ടി.എം,ടി. സ്‌കൂള്‍ എിവിടങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും സമീപവാസികളും കേന്ദ്രസംഘത്തോട് ആവലാതികളുമായെത്തി. തുടര്‍ന്ന് ചെങ്ങന്നൂരിലെ വെള്ളപ്പൊക്കം തിവ്രമായ പാണ്ടനാട്, വെണ്മണി, ഇടനാട് നീരേറ്റുപുറം പ്രദേശങ്ങളിലും സംഘമെത്തി. സംഘത്തിനൊപ്പം ജില്ലാതല ഉദ്യോഗസ്ഥര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി പ്രതിനിധി ഫഹദ് മര്‍സൂക്ക് എന്നിവരും ഉണ്ട്. തോമസ് ചാണ്ടി എം.എല്‍.എയുടെ പ്രതിനിധി തോമസ് ജോസഫും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.