You are Here : Home / News Plus

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനം; സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്

Text Size  

Story Dated: Tuesday, September 18, 2018 07:56 hrs UTC

കണ്ണൂര്‍ മെഡിക്കൽ കോളേജിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം വരുന്നു. സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതിന് മുമ്പ് കുട്ടികൾ നൽകിയ ഫീസിന്‍റെ വിവരങ്ങൾ അടങ്ങിയ രേഖകൾ സമര്‍പ്പിക്കാൻ പ്രവേശന മേൽനോട്ട സമിതിയോട് കോടതി ആവശ്യപ്പെട്ടു. മെഡിക്കൽ പ്രവേശനത്തിനായി കണ്ണൂര്‍ മെഡിക്കൽ കോളേജ് വൻ തുക തലവരിപ്പണം വാങ്ങിയിട്ടുണ്ട്. ഇത് സാമ്പത്തിക ക്രമക്കേട് തന്നെയാണെന്നും സിബിഐ അന്വേഷണം വേണ്ടിവരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അന്വേഷണത്തിന് ഉറപ്പായും ഉത്തരവിടുമെന്ന് പറഞ്ഞ കോടതി അതിന് മുമ്പ് കുട്ടികൾ നൽകിയ ഫീസിന്‍റെ വിവരങ്ങൾ അടങ്ങിയ രേഖകൾ സമര്‍പ്പിക്കാൻ പ്രവേശന മേൽനോട്ട സമിതിയോട് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.