You are Here : Home / News Plus

മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

Text Size  

Story Dated: Saturday, September 15, 2018 07:15 hrs UTC

അനാരോഗ്യത്തെത്തുടര്‍ന്ന് മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനം ഒഴിഞ്ഞ് അമേരിക്കയിലേക്ക് തുടർ ചികിത്സയ്ക്ക് പോകാനാണ് പരീക്കര്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ഏഴു മാസമായി പാന്‍ക്രിയാസ് ക്യാന്‍സറിന് ചികിത്സയിലാണ് പരീക്കര്‍. ചികിത്സയ്ക്ക് ശേഷം സെപ്റ്റംബര്‍ ആറിന് അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ അദ്ദേഹം ഇപ്പോൾ ഗോവയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടുതൽ പരിശോധനകൾക്കായി അദ്ദേഹത്തെ ഇന്ന് ഡൽഹി എയിംസിലേക്ക് മാറ്റും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.