You are Here : Home / News Plus

നമ്പി നാരായണന് അരക്കോടി നഷ്ടപരിഹാരം; ഉദ്യോഗസ്ഥർക്കെതിരെ ജുഡിഷ്യല്‍ അന്വേഷണം

Text Size  

Story Dated: Friday, September 14, 2018 07:12 hrs UTC

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡിഷ്യല്‍ അന്വേഷണത്തിനും നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനും സുപ്രീം കോടതി വിധി. നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ണായക വിധി. നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാരിൽ നിന്നും ഈടാക്കും. സിബി മാത്യൂസ്, കെ.കെ ജോഷ്വ, വിജയൻ എന്നിവരിൽ നിന്നുമാണ് നഷ്ട പരിഹാരം ഈടാക്കുക . നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തി . അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. റിട്ട. ജസ്റ്റിസ് ഡി.കെ.ജെയിൻ അധ്യക്ഷനായ സമിതി അന്വേഷിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.