You are Here : Home / News Plus

ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

Text Size  

Story Dated: Wednesday, September 05, 2018 06:35 hrs UTC

തിരുവനന്തപുരത്ത് എം.എല്‍.എ.ഹോസ്റ്റലില്‍വെച്ച് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിനെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. സംഘടനയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി സ്ഥാനത്ത് നിന്നും ജീവന്‍ലാലിനെ നീക്കി. കാട്ടൂര്‍ സ്വദേശിനിയായ വനിതാ നേതാവ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന് ചൊവ്വാഴ്ച രാത്രി പരാതി നല്‍കിയതോടെയാണ് നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.