You are Here : Home / News Plus

പി കെ ശശിക്കെതിരായ ആരോപണം: യുവതി പരാതി തന്നാൽ കേസെടുക്കാമെന്ന് വനിതാ കമ്മീഷന്‍

Text Size  

Story Dated: Wednesday, September 05, 2018 06:34 hrs UTC

പി കെ ശശി എംഎല്‍എയ്‌ക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പി കെ ശശിക്കെതിരെ പരാതി കിട്ടിയിട്ടില്ല. പരാതി നല്‍കിയാല്‍ കമ്മീഷന്‍ അന്വേഷിക്കും. പാര്‍ട്ടിക്ക് കിട്ടിയ പരാതി പോലീസിന് കൈമാറണോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും എം സി ജോസഫൈന്‍ പറഞ്ഞു. പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. വനിതാ കമ്മീഷന് പരാതി കിട്ടിയിട്ടില്ല. അതു കൊണ്ട് തന്നെ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യവുമില്ല. പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പോലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ടെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി കൈകാര്യം ചെയ്യുന്ന രീതികളനുസരിച്ച് അവര്‍ അത് കൈകാര്യം ചെയ്യുമെന്നും ജോസഫൈന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.