You are Here : Home / News Plus

കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന് അംഗീകാരം

Text Size  

Story Dated: Monday, September 03, 2018 06:43 hrs UTC

കസ്തൂരി രംഗൻ കരട് വിജ്ഞാപനത്തിന് അംഗീകാരം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അംഗീകാരം നൽകിയത്. മാറ്റങ്ങളോടെയുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം നല്‍കിയത്. കേരളം ആവശ്യപ്പെട്ട മാറ്റങ്ങൾ അതേപടി ഉൾപ്പെടുത്തി. പരിസ്ഥിതി ലോല വില്ലേജുകൾ 123ൽ നിന്ന് 94 ആയി ചുരുങ്ങും. 4,452 ച.കി.മീ. ജനവാസ കേന്ദ്രം ഇഎഫ്എല്‍ പരിധിയിൽ നിന്ന് ഒഴിവാക്കി. കസ്തൂരി രംഗൻ ശുപാർശകൾ അതേപടി നടപ്പാക്കാനാകില്ലെന്ന് മന്ത്രാലയം വിശദമാക്കി. സംസ്ഥാന സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിക്കുമെന്നും മന്ത്രാലയം വിശദമാക്കി. ഇതിനായി പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ ഉപദേശം തേടി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.