You are Here : Home / News Plus

പമ്പയില്‍ 100 കോടിയുടെ നാശനഷ്ടം

Text Size  

Story Dated: Wednesday, August 29, 2018 08:03 hrs UTC

പ്രളയക്കെടുതിയിൽ പമ്പയിൽ 100 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് സർക്കാർ വിലയിരുത്തൽ. പമ്പാ പുനർനിർമ്മാണം ഏകോപിപ്പാക്കൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കാനും മുഖ്യമന്ത്രി വിളിച്ച യോഗം തീരുമാനിച്ചു. വെള്ളപ്പൊക്കത്തിൽ പമ്പയിൽ ഉണ്ടായത് വലിയ നാശനഷ്ടമാണ്. പുനർനിർമ്മാണം അതിവേഗത്തിലാക്കാനാണ് തീരുമാനം. റോഡ് പണി തുടങ്ങി. മൂന്ന് ബെയ്‍ലി പാലങ്ങളും ഉടനുണ്ടാക്കും. സൈന്യം നാളെ മുതൽ രംഗത്തുണ്ടാകും. തീർത്ഥാടകർക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രക്ക് രണ്ട് പാലങ്ങളും ചരക്ക് നീക്കത്തിനായി മറ്റൊന്നും നിര്‍മ്മിക്കും. പമ്പാ തീരത്ത് നിർമ്മാണം പ്രവർത്തനങ്ങൾക്ക് അനുമതി നൽകില്ലെന്നും യോഗത്തില്‍ തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.