You are Here : Home / News Plus

പ്രളയബാധിതര്‍ക്ക് ഒരു മാസത്തെ സൗജന്യ വൈദ്യസഹായവുമായി ഐ.എം.എ

Text Size  

Story Dated: Friday, August 24, 2018 09:12 hrs UTC

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പടെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ഐ.എം.എ. ഇതിനായി ഒരു മാസം നീളുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടരുവാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഐ.എം.എ വിദഗ്ദരുടെ യോഗത്തില്‍ തീരുമാനിച്ചു. ഇത് കൂടാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ ഐ.എം.എ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നതോടൊപ്പം, സൗജന്യമായി മരുന്നുകളും നല്‍കും. കൂടാതെ മാനസിക സംഘര്‍ഷമനുഭവിക്കുന്നവര്‍ക്കായി മാനസികാരോഗ്യ വിദഗ്ദരുടെ സഹായത്തോടു കൂടിയുള്ള ചികിത്സയും ഐ.എം.എ ഉറപ്പുവരുത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.