You are Here : Home / News Plus

മധ്യപ്രദേശില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 60 മരണം

Text Size  

Story Dated: Sunday, October 13, 2013 05:23 hrs EDT

മധ്യപ്രദേശിലെ രത്തന്‍ഗഡ് ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 60 മരണം.മരണസംഖ്യ ഉയരാന്‍ സാധ്യത. ക്ഷേത്രത്തില്‍ നവരാത്രിയോട് അനുബന്ധിച്ചുള്ള ദുര്‍ഗാ പൂജയില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ക്ഷേത്രത്തിലേക്കുള്ള തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ചെറിയ തോതില്‍ ലാത്തിചാര്‍ജ് നടത്തിയിരുന്നു. ഇതോടെ നൂറോളം വരുന്ന തീര്‍ഥാടകര്‍ യമുനയുടെ കൈവഴിയായ സിന്ധ് നദിക്ക് കുറകെയുള്ള പാലത്തില്‍ കയറി.പാലം തകര്‍ന്നെന്ന വാര്‍ത്ത പ്രചരിച്ചതോടെ രക്ഷപ്പെടാനായി തീര്‍ഥാടകര്‍ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണമായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More