You are Here : Home / News Plus

അമേരിക്കന്‍ പ്രതിസന്ധി: പരിഹാരത്തിനായി വഴി തെളിയുന്നു

Text Size  

Story Dated: Friday, October 11, 2013 08:47 hrs UTC

സാമ്പത്തിക പ്രതിസന്ധിയിലായ അമേരിക്കയില്‍ പ്രശ്നപരിഹാരത്തിനായി വഴി തെളിയുന്നു. അമേരിക്കയുടെ കടമെടുപ്പ് പരിധിയുടെ കാലയളവ് ആറാഴ്ചത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തയാറാണെന്ന ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ളിക്കന്‍ പാര്‍ട്ടി സമ്മതിച്ചു.ഒബാമയുമായി റിപ്പബ്ളിക്കന്‍ നേതാക്കള്‍ നടത്തിയ 90 മിനിറ്റ് കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം. പ്രശ്നപരിഹാര ചര്‍ച്ചയില്‍ ഭാഗമാകാന്‍ സാധിച്ചെന്ന് കരുതുന്നതായി കോണ്‍ഗ്രസ് സ്പീക്കര്‍ ജോണ്‍ ബോനര്‍ പ്രതികരിച്ചു. രാജ്യത്തിന്റെ കടമെടുപ്പ് പരിധിയുടെ സമയപരിധി ഒക്റ്റോബര്‍ 17ന് അവസാനിക്കാനിരിക്കെയാണ് മുന്‍ തീരുമാനത്തില്‍ റിപ്പബ്ളിക്കന്മാര്‍ മാറ്റം വരുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.