You are Here : Home / News Plus

സോണിയ ഗാന്ധി രണ്ട് ദിവസം കേരളത്തില്‍; ഞായറാഴ്ച തിരുവനന്തപുരത്തെത്തും

Text Size  

Story Dated: Friday, September 27, 2013 09:05 hrs UTC

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച തിരുവനന്തപുരത്തെത്തും. വൈകിട്ട് 3.30ന് സ്വകാര്യ വിമാനത്തില്‍ വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍ എത്തുന്ന സോണിയ തുടര്‍ന്ന് നെയ്യാര്‍ഡാമില്‍ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ഡവലപ്മെന്റ്‌ സ്റ്റഡീസിന്റെ മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ പോകും.തുടര്‍ന്ന് നെയ്യാര്‍ഡാമില്‍ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ഡവലപ്മെന്റ്‌ സ്റ്റഡീസിന്റെ മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ പോകും. 4.55ന് പാളയത്ത്‌ ആര്‍ ശങ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തതിന് ശേഷം സെനറ്റ്‌ ഹാളിലെ സമ്മേളനത്തില്‍ പങ്കെടുക്കും. തിങ്കാളാഴ്ച രാവിലെ 11.45ന് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യും. 12.45ന്‌ ആക്കുളം ദക്ഷിണ വ്യോമ കമാന്‍ഡിനു സമീപം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാം ക്യാംപസിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും.1.40നുള്ള പ്രത്യേക വിമാനത്തില്‍ സോണിയ ഗാന്ധി മൈസൂറിലേക്ക് പോകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.