You are Here : Home / News Plus

എം.വി.ആര്‍. ഗുരുതരാവസ്ഥയില്‍

Text Size  

Story Dated: Wednesday, September 18, 2013 09:28 hrs EDT

അതീവഗുരുതരാവസ്‌ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സി.എം.പി. ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ എം.വി രാഘവന്റെ ആരോഗ്യ നില തൃപ്‌തികരമല്ലെന്ന്‌ ഏറ്റവും പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട്‌. കണ്ണുകള്‍ തുറക്കുകയും അടുത്തബന്ധുക്കളെ തിരിച്ചറിയുകയും ചെയ്‌തു. പ്രമേഹവും രക്‌തസമ്മര്‍ദ്ദവും നിയന്ത്രണവിധേയമായിട്ടുണ്ട്‌. എന്നാല്‍ സംസാരശേഷി ഇതുവരെ വീണ്ടെടുത്തിട്ടില്ല. കടുത്ത ന്യുമോണിയബാധ കാരണം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും തൃപ്‌തികരമായിട്ടില്ല. വൃക്കകളുടെ പ്രവര്‍ത്തനത്തേയും അസുഖം സാരമായി ബാധിച്ചിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.