You are Here : Home / News Plus

തിരഞ്ഞെടുപ്പിനു തയാറെടുക്കാന്‍ കോണ്‍ഗ്രസ് വൈകരുത്: മുസ്ലിം ലീഗ്

Text Size  

Story Dated: Wednesday, September 18, 2013 08:26 hrs EDT

ലോക്സഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കാന്‍ കോണ്‍ഗ്രസ് വൈകരുതെന്നു മുസ്ലിം ലീഗ്. തിരഞ്ഞെടുപ്പിനു സജ്ജമായില്ലെങ്കില്‍ അതു ഫലത്തെ ബാധിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.മുസ്ലീം   ലീഗ് സ്വന്തം പ്രവര്‍ത്തനപരിപാടികളുമായി മുന്നോട്ടു പോകുകയാണെന്ന് മജീദ് വ്യക്തമാക്കി. ജില്ലാ തലത്തിലും മണ്ഡലം തലത്തിലും കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി. സോണിയ ഗാന്ധി കേരളത്തിലെത്തുന്നതോടെ പ്രശ്നപരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.