You are Here : Home / News Plus

മോദിയുടെ 56 ഇഞ്ച് നെഞ്ചിന് എന്തു പറ്റിയെന്ന് നിതീഷ് കുമാര്‍

Text Size  

Story Dated: Saturday, November 15, 2014 07:59 hrs UTC

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 56 ഇഞ്ച് നെഞ്ചിന് എന്തു പറ്റിയെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നതും അതിര്‍ത്തിയിലെ ചൈനീസ് കടന്നു കയറ്റവും വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് മോദിയുടെ നെഞ്ചളവിനെ വിമര്‍ശിച്ച് നിതീഷ് രംഗത്തത്തെിയത്. അധികാരത്തിലത്തെി 150 ദിവസം പിന്നിട്ടിട്ടും കള്ളപ്പണം തിരിച്ചു പിടിക്കുമെന്ന വാക്ക് പാലിക്കാന്‍ അദ്ദേഹത്തിനായില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ബീഹാറില്‍ നിതീഷ്കുമാര്‍ നടത്തുന്ന സമ്പര്‍ക് യാത്രയിലാണ് മോദിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്.

ബീഹാറിന് പ്രത്യേക പദവി നല്‍കുകയാണെങ്കില്‍ മോദിയുടെ വാക്കുകളെ തങ്ങള്‍ ബഹുമാനിക്കാമെന്നും നിതീഷ്കുമാര്‍ വ്യക്തമാക്കി. മോദിയുടെ 'സ്വഛ് ഭാരത്' പദ്ധതിയെയും 'അഛാ ദിന്‍ അയേഗാ' എന്ന പ്രയോഗത്തെയും നിതീഷ് കളിയാക്കി.

നിതീഷ്കുമാറിന്‍െറ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തത്തെി. നിതീഷ് സ്വന്തം പാര്‍ട്ടിയെ കുറിച്ച് വേവലാതി പെട്ടാല്‍ മതി. മോദിയുടെ ഹൃദയത്തില്‍ ബീഹാറിന് മികച്ച സ്ഥാനമാണുള്ളത്. സംസ്ഥാനത്തിന്‍െറ വികസനം ഉറപ്പുവരുത്തുമെന്നും ബി.ജെ.പി നേതാവ് ഷാനാവാസ് ഹുസൈന്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.