You are Here : Home / News Plus

നാദാപുരം പീഡനം: രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

Text Size  

Story Dated: Saturday, November 15, 2014 07:56 hrs UTC

നാദാപുരം പാറക്കടവ് ദാറുല്‍ഹുദ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നാലരവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസില്‍ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. രണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ കസ്റ്റഡിയില്‍ എടുത്ത നിരപരാധിയായ സ്കൂള്‍ ബസ് ക്ളീനറെ പൊലീസ് കഴിഞ്ഞദിവസം വിട്ടയച്ചിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് നാദാപുരം ഡി.വൈ.എസ്.പിയുടെയും സി.ഐ യുടെയും ഓഫീസുകള്‍ ഉപരോധിച്ചതിനെ തുടര്‍ന്നാണ് കണ്ണൂര്‍ സ്വദേശിയായ മുനീറിനെ വിട്ടയച്ചത്. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപിച്ചായിരുന്നു 500റോളം പേര്‍ സംഘടിച്ചത്തെിയത്.

നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത മൂന്ന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്ത്. മൂന്നാമത്തെ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ ഈ വിദ്യാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.