You are Here : Home / News Plus

ചലച്ചിത്ര മേള പൊളിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് വിവാദങ്ങള്‍ക്കു പിന്നിലെന്ന് അടൂര്‍

Text Size  

Story Dated: Saturday, November 15, 2014 07:50 hrs UTC

ചലച്ചിത്ര മേള പൊളിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് വിവാദങ്ങള്‍ക്കു പിന്നിലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. ചിലര്‍ മന:പൂര്‍വം വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ സിനിമയെക്കുറിച്ച് ഒന്നും അറിയാത്തവരാണെന്ന് അടൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇംഗ്ളീഷ് അറിയാത്തവര്‍ മേളക്ക് വരേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. മാധ്യമങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്ത സൃഷ്ടിച്ചത്. മാധ്യമങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് വിവാദം സൃഷ്ടിക്കുകയായിരുന്നു. തിയേറ്ററുകളില്‍ മികച്ച സിനിമകള്‍ വരുമ്പോള്‍ പോയി കാണാത്തവരാണ് വിമര്‍ശവുമായി വരുന്നതെന്നും അടൂര്‍ പറഞ്ഞു.

സിനിമയെ ഗൗരവമായി കാണുന്നവര്‍ക്കുള്ളതാണ് ചലച്ചിത്ര മേള. മേളക്ക് അര്‍ഹരായ നിരവധി പേര്‍ പുറത്ത് നില്‍ക്കുന്നുണ്ട്. മേളയുടെ പേരില്‍ ധൂര്‍ത്ത് അനുവദിക്കില്ലെന്നും അടൂര്‍ പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.