You are Here : Home / News Plus

കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Saturday, November 15, 2014 06:18 hrs UTC

കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി20 ഉച്ചക്കോടിയില്‍ പറഞ്ഞു. ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കന്മാരുമായി നടത്തിയ അനൗപചാരിക യോഗത്തിലാണ് കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിന് തന്നെയാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മോദി ആവര്‍ത്തിച്ചത്. കണക്കില്ലാത്ത പണം സുരക്ഷാ പ്രശ്നമുണ്ടാക്കുന്നുവെന്നും കള്ളപ്പണത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ സഹകരണം ഉയര്‍ന്നുവരണമെന്നും മോദി പറഞ്ഞു.

ഉച്ചകോടിക്ക് ശേഷം ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായും മറ്റു രാഷ്ട്രത്തലവന്‍മാരുമായും പ്രധാനമന്ത്രി നയതന്ത്ര കൂടിക്കാഴ്ചകള്‍ നടത്തും. 28 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.