You are Here : Home / News Plus

പാചകവാതക സബ്‌സിഡി ഇന്നുമുതല്‍ ബാങ്ക് അക്കൗണ്ടില്‍

Text Size  

Story Dated: Saturday, November 15, 2014 03:40 hrs UTC

പാചകവാതകസബ്‌സിഡി ബാങ്കിലൂടെ നല്‍കുന്ന നേരിട്ടുള്ള ആനുകൂല്യ വിതരണപദ്ധതിക്ക് (ഡി.ബി.ടി.എല്‍) ശനിയാഴ്ച തുടക്കംകുറിക്കും. കേരളത്തിലെ 14 എണ്ണം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലായി 54 ജില്ലകളില്‍ പദ്ധതി പുനരാരംഭിക്കും.

യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നതോടെ പുതിയ രൂപത്തിലാണ് വീണ്ടും നടപ്പാക്കുന്നത്. മുന്‍പ് സബ്‌സിഡിക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഇനിമുതല്‍ ആധാര്‍ നമ്പറില്ലെങ്കിലും സബ്‌സിഡി ലഭിക്കും. ബാങ്ക് അക്കൗണ്ട് ഉണ്ടാകണമെന്നു മാത്രം. പുതുക്കിയ പദ്ധതിയുടെ ആദ്യഘട്ടമാണ് ശനിയാഴ്ച തുടങ്ങുന്നത്. ജനവരി ഒന്നുമതല്‍ രാജ്യമാകെ പദ്ധതി നടപ്പാക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.