You are Here : Home / News Plus

റോജി റോയിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കും- ആഭ്യന്തരമന്ത്രി

Text Size  

Story Dated: Friday, November 14, 2014 04:40 hrs UTC

തിരുവനന്തപുരം: കിംസ് ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിനിയായ റോജി റോയ് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച സംഭവം വിശദമായി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫെയ്സ്ബുക്കിലൂടെയാണ് സംഭവം അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ വെങ്കിടേഷിനോട് നിര്‍ദേശിച്ചുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.