You are Here : Home / News Plus

ചാല മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം

Text Size  

Story Dated: Friday, November 14, 2014 04:37 hrs UTC

തിരുവനന്തപുരം: നഗരത്തിലെ തിരക്കേറിയ ചാല മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; ആളപായമില്ല. വൈകീട്ട് ആറ് മണിയോടെയുണ്ടായ തീപിടുത്തത്തില്‍ ആറ് കടകള്‍ കത്തിനശിച്ചു. ഒരു ഫാന്‍സി കടയുടെ ഗൊഡൗണില്‍ ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് തീ പിടുത്തത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്ഥലത്ത് തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിലേതടക്കം 15 ഫയര്‍ഫോഴ്സ് യുണിറ്റുകളാണ് തീയണക്കാന്‍ എത്തിയിട്ടുള്ളത്. മന്ത്രി വി.എസ് ശിവകുമാറും ജില്ലാ കലക്ടറും സംഭവസ്ഥലത്തെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.