You are Here : Home / News Plus

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി

Text Size  

Story Dated: Friday, November 14, 2014 06:12 hrs UTC

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്‍െറ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. സെക്കന്‍ഡില്‍ 1358 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയത്തെുന്നുണ്ട്. ജലനിരപ്പ് 142 അടി ആയാല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കൂ എന്ന് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തെ അറിയിച്ചു. അതേസമയം ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് തമിഴ്നാട് വെള്ളം കൊണ്ടു പോകുന്നില്ല.
ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ സുപ്രീം കോടതി അനുവദിച്ചതിനു ശേഷം ഇതിനുള്ള നടപടികളുമായാണ് തമിഴ്നാട് മുന്നോട്ട് പോകുന്നത്. ഷട്ടറിന്‍െറ തകരാറുകള്‍ പരിഹരിക്കാതെയാണ് തമിഴ്നാട് ജലനിരപ്പ് ഉയര്‍ത്താന്‍ നടപടികള്‍ ആരംഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.