You are Here : Home / News Plus

തന്‍െറ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതില്‍ എ.ഡി.ജി.പിക്ക് പങ്ക്-സരിത

Text Size  

Story Dated: Thursday, November 13, 2014 05:12 hrs UTC

കൊച്ചി: തന്‍െറ നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതില്‍ എ.ഡി.ജി.പി പദ്മകുമാറിനുള്ള പങ്ക് അന്വേഷിക്കണമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. സോളാര്‍ കേസന്വേഷണത്തിനിടെ പിടിച്ചെടുത്ത ലാപ്ടോപ്പിലെ ദൃശ്യങ്ങള്‍ വാട്സ് ആപ്പിലൂടെ പ്രചരിക്കുകയായിരുന്നെന്ന് സരിത പറഞ്ഞു. പദ്മകുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സരിത ഡി.ജി.പിക്ക് പരാതി നല്‍കി.
സോളാര്‍ കേസന്വേഷണത്തിന്‍െറ ഭാഗമായി പദ്മകുമാറിന്‍െറ നേതൃത്വത്തില്‍ സരിതയുടെ വീടും ഓഫീസും റെയ്ഡ് ചെയ്തിരുന്നു. അന്ന് എറണാകുളം റേഞ്ച് ഐ.ജിയായിരുന്നു പദ്മകുമാര്‍. റെയ്ഡില്‍ ഏഴ് മൊബൈല്‍ ഫോണുകളും രണ്ട് ലാപ്ടോപുകളുമാണ് പിടിച്ചെടുത്തതെന്ന് സരിത പറഞ്ഞു. എന്നാല്‍ നാല് ഫോണുകള്‍ മാത്രമാണ് കോടതിയില്‍ ഹാജരാക്കിയത്. സോളാര്‍ കേസില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്നറിയാന്‍ പദ്മകുമാറിനെതിരെ അന്വേഷണം നടത്തണമെന്നും സരിത ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.