വീടുകളില്ലാത്തവര്‍ക്ക് താല്‍ക്കാലിക ഷെല്‍ട്ടര്‍ നല്കാന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്കി. ഇത്തരക്കാര്‍ക്ക് വീടുനല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യാനായി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചുചേര്‍ക്കാനും കോടതി പറഞ്ഞു. വീടില്ലാത്തവര്‍ക്ക് താല്‍ക്കാലിക ഷെല്‍ട്ടര്‍ നല്‍കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതു താല്പര്യഹര്ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇക്കാര്യത്തില്‍ എടുത്ത നടപടികളെക്കുറിച്ച് പത്തുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments