നയ് പി തൗ: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ ആസിയാന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. ആസിയാന്‍ ഉച്ചകോടിയിലെ വട്ടമേശ സമ്മേളനത്തിലാണ് മോദി വിവിധ രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചത്. ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യ ഊഷ്മള ബന്ധമാണ് പുലര്‍ത്തുന്നതെന്നും ഇന്ത്യയുടെ പുതിയ സാമ്പത്തിക യാത്രയില്‍ പങ്കാളികളാകാന്‍ എല്ലാ രാഷ്ട്രങ്ങളെയും ക്ഷണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക- വ്യവസായ-വാണിജ്യ രംഗങ്ങളില്‍ ഇന്ത്യ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും ഈ വളര്‍ച്ചയില്‍ ഇരു കൂട്ടര്‍ക്കും പരസ്പര സഹകരണം സാദ്ധ്യമാണെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ആസിയാന്‍ രാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ താന്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും മോദി വ്യക്തമാക്കി.
നൊബേല്‍ ജേതാവും മ്യാന്മറിന്െറ പ്രതിപക്ഷ നേതാവുമായ ആങ് സാന്‍ സൂചിയുമായി നരേന്ദ്രമോദി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി.
Comments