ന്യൂഡല്‍ഹി: 2021ല്‍ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന്. അതിനുള്ള പദ്ധതിയുടെ രൂപകല്‍പ്പനയും വികസന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യ മാതൃകയുടെ പരീക്ഷണം വരും ദിവസങ്ങളില്‍ നടത്തുമെന്ന് കെ. രാധാകൃഷ്ണന് പറഞ്ഞു.
മൂന്നംഗ സംഘത്തെയാണ് ബഹിരാകാശ ദൗത്യത്തിന് നിയോഗിക്കുക. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജി.എസ്.എല്‍.വി എം.കെ^3 റോക്കറ്റ് ആണ് ദൗത്യത്തിന് ഉപയോഗിക്കുന്നത്. ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ജി.എസ്.എല്‍.വി വിക്ഷേപിക്കുകയെന്നും ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കെ. രാധാകൃഷ്ണന് വ്യക്തമാക്കി.
Comments