മുംബൈ: പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറയും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവുണ്ടായതിനെ തുടര്‍ന്നാണ് വില കുറയുന്നത്. ലിറ്ററിന് ഒരുരൂപ കുറക്കുന്ന കാര്യമാണ് എണ്ണകമ്പനികള്‍ ആലോചിക്കുന്നത്. നവംബര്‍ 15 ഓടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
ഒക്ടോബര്‍ 18ന് ഡീസല്‍ വില നിയന്ത്രണം നീക്കിയതിനുശേഷം ഇത് മൂന്നാം തവണയാകും വിലകുറക്കുന്നത്. ജാര്‍ഖണ്ഡ്, ജമ്മു-കശ്മീര്‍ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് പത്തുദിവസം മുമ്പ് വില കുറക്കാനാണ് എണ്ണക്കമ്പനികള്‍ ഉദ്ദേശിക്കുന്നത്.
ഉത്പാദനം വര്‍ധിച്ചതിനൊപ്പം ഡോളര്‍ ശക്തമായതിന്്റെ ബലത്തിലാണ് നാലുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയായ ബാരലിന് 81.23 ഡോളര്‍ നിലവാരത്തിലേയ്ക്ക് ബ്രെന്റ് ക്രൂഡിന്റെ വില താഴ്ന്നത്. ജൂണിന് ശേഷം 30 ശതമാനം ഇടിവാണ് എണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.
Comments