ഇംഗ്ലീഷ് അറിയാത്തവര്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കേണ്ടെന്ന് ഉപദേശക സമിതി ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന്. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ വരുന്ന ലോക സിനിമകള്‍ കണ്ട് മനസ്സിലാക്കാന്‍ ഡെലിഗേറ്റുകള്‍ക്ക് വിദ്യാഭ്യാസമുണ്ടാകണം. ആദ്യമായി ലോക സിനിമ കണ്ട് മനസ്സിലാക്കാന്‍ ആരും വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്രമേളയുടെ ഒരുക്കങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അടൂരിന്റെ വിവാദ പരാമര്‍ശം. എന്നാല്വിവാദം മുന്നില്‍ കണ്ട മന്ത്രി തിരുവഞ്ചൂര്‍ നിയന്ത്രണം കൊണ്ടുവന്നാലും ആര്‍ക്കും പാസ് നിഷേധിക്കില്ലെന്ന് പറഞ്ഞു.
അര്ഹതയില്ലാത്തവര്പുറത്തുനില്ക്കുമ്പോള് ചില ചൂടന്‍ രംഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് അനാവശ്യമായി തിരക്കുണ്ടാക്കുകയാണ് ചിലര്‍. സിനിമ കാണാന്‍ എത്തുന്നവരെക്കുറിച്ചുള്ള വിവരശേഖരണത്തിനാണ് ഇവയെന്ന് അടൂര്‍ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു.
Comments