You are Here : Home / News Plus

ബിജു രമേശിനെതിരെ കെ.എം. മാണി വക്കീല്‍ നോട്ടീസയച്ചു

Text Size  

Story Dated: Wednesday, November 12, 2014 08:59 hrs UTC

തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ കെ.എം. മാണി വക്കീല്‍ നോട്ടീസയച്ചു. പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്ന്. ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണം വസ്തുനിഷ്ഠമല്ലെന്നും ഇത് തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ ഗൂഡാലോചനയുണ്‌ടെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. സംസ്ഥാനത്ത് ബാറുകള്‍ പൂട്ടാതിരിക്കാന്‍ കെ.എം. മാണിക്ക് ഒരു കോടി രൂപ നല്‍കിയെന്നായിരുന്നു ബിജു രമേശ് ആരോപിച്ചത്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റാണ് ബിജു രമേശ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.