You are Here : Home / News Plus

സോഷ്യലിസ്റ്റ് ജനതയും ജനതാദള്‍ യുണൈറ്റഡും ഒന്നിക്കുന്നു

Text Size  

Story Dated: Tuesday, November 11, 2014 11:57 hrs UTC

സോഷ്യലിസ്റ്റ് ജനതയും ജനതാദള്‍ യുണൈറ്റഡും ഒന്നിക്കുന്നു. ഡിസംബര്‍ 28 ന് തൃശ്ശൂരില്‍ വെച്ചായിരിക്കും ലയനസമ്മേളനം നടക്കുക. സോഷ്യലിസ്റ്റ് ജനത സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാറും ജെഡിയു ദേശീയ അധ്യക്ഷന്‍ ശരത് യാദവും നടത്തിയസംയുക്ത പ്രസ്താവനയിലാണ് ലയന തീരുമാനം വെളിപ്പെടുത്തിയത്. തൃശ്ശൂരില്‍ നടക്കുന്ന ലയന സമ്മേളനത്തില്‍ ശരത് യാദവ് , നിതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.