You are Here : Home / News Plus

മദ്റസാ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

Text Size  

Story Dated: Tuesday, November 11, 2014 09:15 hrs UTC

മദ്റസാ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കല്‍പകഞ്ചേരി തെക്കത്തില്‍അന്‍വര്‍ സാദിഖിനെയാണ് (30) കാടാമ്പുഴ എസ്.ഐ കെ.പി. വാസു അറസ്റ്റുചെയ്തത്.

ഇയാള്‍ സ്വന്തംവീട്ടില്‍വെച്ചാണ് വിദ്യാര്‍ഥികളെ പീഡനത്തിനിരയാക്കിയത്. നാലോളം വിദ്യാര്‍ഥികളുടെ പരാതിയിലാണ് അറസ്റ്റ്. കൂടാട്ടമ്മല്‍ തസ്കിയത്തുല്‍ അനാം മദ്റസ അധ്യാപകനായ ഇയാള്‍ക്കെതിരെ സമാനമായ സംഭവത്തില്‍ കല്‍പകഞ്ചേരി സ്റ്റേഷനിലും കേസുണ്ട്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ ജോര്‍ജ്, ഡി.പി.ഒമാരായ സൂര്യനാരായണന്‍, മനോജ്, സുരേഷ്കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.