You are Here : Home / News Plus

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്ന പരിഹാരത്തില്‍ സര്‍ക്കാറിന് തെറ്റ് പറ്റിയതായി മന്ത്രി കെ.സി ജോസഫ്

Text Size  

Story Dated: Tuesday, November 11, 2014 09:14 hrs UTC

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്ന പരിഹാരത്തില്‍ സര്‍ക്കാറിന് തെറ്റ് പറ്റിയതായി മന്ത്രി കെ.സി ജോസഫ്. രണ്ട് ദിവസമായി സ്ഥലത്ത് സന്ദര്‍ശനം തുടരുന്ന മന്ത്രിതല സംഘത്തിന്‍െറ അവലോകനം സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആദിവാസി ക്ഷേമത്തിനായുള്ള പല പദ്ധതികളും നടപ്പാക്കുന്നതില്‍ സര്‍ക്കാറിന് താളം പിഴച്ചു. അട്ടപ്പാടി പാക്കേജ് നടത്തിപ്പില്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ വീഴ്ചകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. അട്ടപ്പാടി വിഷയം അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി ഹെല്‍ത്ത്കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും അട്ടപ്പാടിയിലെ മുഴുവന്‍ ആദിവാസികള്‍ക്കും വീടു നല്‍കുമെന്നും പട്ടികവര്‍ഗ വകുപ്പു മന്ത്രി പി.കെ ജയലക്ഷ്മി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.