You are Here : Home / News Plus

സ്വകാര്യ ബിയര്‍ പാര്‍ലറില്‍ മദ്യപസംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

Text Size  

Story Dated: Tuesday, November 11, 2014 06:02 hrs UTC

കഴക്കൂട്ടം കഠിനംകുളത്തെ സ്വകാര്യ ബിയര്‍ പാര്‍ലറില്‍ മദ്യപസംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘട്ടനത്തില്‍ പാര്‍ലറിലെ ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. 25,000 രൂപയിലധികം നാശനഷ്ടമുണ്ടായതായി കഠിനംകുളം പോലീസ് അറിയിച്ചു.തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഘര്‍ഷം. മര്യനാട് സ്വദേശികളായ യുവാക്കള്‍ ബിയര്‍ കഴിക്കുന്നതിനിടെ എതിര്‍ദിശയിലിരുന്ന സംഘം അസഭ്യം വിളിച്ചതാണ് സംഘട്ടനത്തിനിടയാക്കിയതെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.