You are Here : Home / News Plus

മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Text Size  

Story Dated: Monday, November 10, 2014 07:12 hrs UTC

ഐ.പി.എല്‍ വാതുവെപ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് മുകുല്‍ മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നവംബര്‍ മൂന്നിനാണ് മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ഒക്ടോബറിലാണ് ജസ്റ്റിസ് മുദ്ഗലിന്‍െറ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ അന്വേഷണം ആരംഭിച്ചത്. മുഗ്ദലിനെ കൂടാതെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍. നാഗേശ്വര റാവു, അഭിഭാഷക നിള ദത്ത, നാര്‍കോട്ടിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബി.ബി മിശ്ര, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എന്നിവരായിരുന്നു സമിതിയംഗങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.