You are Here : Home / News Plus

വിലകൂടിയ സുഗന്ധം : മുല്ലപ്പൂ വില കിലോയ്ക്ക് 3000 രൂപ

Text Size  

Story Dated: Sunday, November 09, 2014 01:43 hrs UTC

മുല്ലപ്പൂവിന് കിലോഗ്രാമിന് 3000 രൂപയായി വില. രണ്ടുനാള്‍ കൊണ്ടാണ് വിലയില്‍ കുതിച്ചുകയറ്റം. ബുധനാഴ്ച കിലോയ്ക്ക് 400 രൂപയായിരുന്ന വില, അടുത്ത ദിനം 1500 ആയി കൂടി. ശനിയാഴ്ച മുല്ലപ്പൂവില 3000 രൂപയായി മാറി.

ചില്ലറയായി മാല വാങ്ങുന്നവരെയാണ് വിലക്കയറ്റം ഏറെ ബുദ്ധിമുട്ടിക്കുന്നത്. ഒരു മുഴം മുല്ലപ്പൂമാലയ്ക്ക് വില 100 രൂപയായി കുതിച്ചു. വിവാഹസീസണ്‍ തുടങ്ങിയതിനാല്‍ മുല്ലപ്പൂവിന് വില്പന ഏറെയാണ്. ശങ്കരന്‍ കോവില്‍, തെങ്കാശി എന്നിവിടങ്ങളില്‍നിന്നാണ് മുല്ലപ്പൂ ഏറെയും വരുന്നത്. അവിടെ മഞ്ഞ് കൂടിയതിനാല്‍ ഉല്പാദനം കുറഞ്ഞു എന്നാണ് വ്യാപാരികള്‍ പറയുന്നത്. വിലവര്‍ധനയ്ക്ക് ഇതാണ് കാരണമെന്ന് അവര്‍ സൂചിപ്പിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.