You are Here : Home / News Plus

പര്‍സേകര്‍ ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റു

Text Size  

Story Dated: Sunday, November 09, 2014 05:23 hrs UTC

ഗോവ മുഖ്യമന്ത്രിയായി ലക്ഷ്മികാന്ത് പര്‍സേകര്‍ ചുമതലയേറ്റു. ഗവര്‍ണര്‍ മൃദുല സിന്‍ഹയാണ് പര്‍സേകറിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. നേരത്തെ ബി.ജെ.പി പാര്‍ലമെന്‍ററി കമ്മിറ്റിയാണ് പര്‍സേകറിനെ ഗോവ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഐക്യകണേ്ഠനയാണ് പര്‍സേകര്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന് ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡി അറിയിച്ചു.

കേന്ദ്ര മന്ത്രിയായിപ്പോകുന്ന മനോഹര്‍ പരീകര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് നിലവില്‍ ആരോഗ്യമന്ത്രിയായ പര്‍സേകര്‍ മുഖ്യമന്ത്രിയാകുന്നത്. ഇന്ന് ഉച്ചക്ക് മുമ്പാണ് മനോഹര്‍ പരീകര്‍ രാജിവെച്ചത്.

കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിയാകാന്‍ പരീകറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചത്. ഇപ്പോള്‍ അരുണ്‍ ജെയ്റ്റ്ലി കൈകാര്യം ചെയ്യുന്ന പ്രതിരോധ മന്ത്രിസ്ഥാനമായിരിക്കും അദ്ദേഹത്തിന് ലഭിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.