ബാര്‍ കോഴവിവാദം സംബന്ധിച്ച ആരോപണങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന് ബാറുടമ ബിജു രമേശ്. വിജിലന്‍സിനോട് പറഞ്ഞതായി പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
താന്‍ പറഞ്ഞ പല കാര്യങ്ങളും അന്വേഷണസംഘം മൊഴിയായി രേഖപ്പെടുത്തിയില്ല. വിജിലന്‍സിന് നല്കിയ മൊഴിയല്ല വാര്‍ത്തകളായി വരുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പലഭാഗത്തുനിന്നും തന്റെ ജീവന് ഭീഷണിയുണ്ട്. എങ്കിലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കും. ഇപ്പോഴത്തെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ല. കോഴ വിവാദം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. തന്നെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ മാണിയുടെ ബിസിനസ് രഹസ്യങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments