ഗോവ മുഖ്യമന്ത്രിയായി ലക്ഷ്മികാന്ത് പര്‍സേക്കറിനെ ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് തെരഞ്ഞെടുത്തു. ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര മന്ത്രിയായിപ്പോകുന്ന മനോഹര്‍ പരീകര്‍ രാജിവെച്ചതിനത്തെുടര്ന്നാണ് നിലവില്‍ ആരോഗ്യമന്ത്രിയായ പര്സേകര് മുഖ്യമന്ത്രിയാകുന്നത്. പര്സേകര് ഇന്ന് വൈകീട്ട് നാല് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ഉച്ചക്ക് മുമ്പാണ് മനോഹര്‍ പരീകര്‍ രാജിവെച്ചത്.
കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിയാകാന്‍ പരീകറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചത്. ഇപ്പോള്‍ അരുണ്‍ ജെയ്റ്റ്ലി കൈകാര്യം ചെയ്യുന്ന പ്രതിരോധ മന്ത്രിസ്ഥാനമായിരിക്കും അദ്ദേഹത്തിന് ലഭിക്കുക.
Comments