ബാര്‍ കോഴ വിവാദം ഒത്തുതീര്‍ക്കാന്‍ താന്‍ ഇടനിലക്കാരനായി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുന്‍ മിസോറാം ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്. ബാര്‍ പ്രശ്നം ആരംഭിക്കുന്നതിന് മുമ്പ് ബിജു രമേശിനെ കണ്ടിരുന്നു. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് കണ്ടത്. കൂടിക്കാഴ്ചയില്‍ ബാര്‍ ചര്‍ച്ചാ വിഷയമല്ലായിരുന്നെന്നും വക്കം സ്വകാര്യ ചാനലിനോട് പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്നത് സാധാരണ സംഭവമാണ്. ഇതിനെ അഴിമതിയായി കണക്കാക്കാനാവില്ല. ഇക്കാര്യത്തില്‍ മുമ്പ് പറഞ്ഞ നിലപാട് തന്നെയാണ് ഇപ്പോഴും തനിക്കുള്ളതെന്നും വക്കം പറഞ്ഞു.
Comments