മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താക്കീത്് നല്കിയ പാക് താലിബാന് ശിവസേനയുടെ മറുപടി. മോദിക്കെതിരെ നീങ്ങാന്‍ പാക്താലിബാനെ അനുവദിക്കില്ളെന്നും ഇതിനായി തങ്ങള്‍ മോദിക്ക് കനത്ത സുരക്ഷ നല്‍കുമെന്നും ശിവസേന വ്യക്തമാക്കി. സേനയുടെ മുഖപത്രമായ സാംനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
മോദിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനാവശ്യമായ എന്തു നടപടി സ്വീകരിക്കാനും തങ്ങള്‍ മടിക്കില്ളെന്ന് മുഖപ്രസംഗം പറയുന്നു. ഹിന്ദുത്വ നിലപാടുകളുടെ പേരിലാണ് മോദിയെ താലിബാന് അവരുടെ ഹിറ്റ്ലിസ്റ്റില് പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരാണെന്ന വാദത്തെ ഖണ്ഡിക്കുന്ന മുഖപ്രസംഗം അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനോടാണ് അദ്ദേഹത്തിന്‍്റെ എതിര്‍പ്പെന്നും ചൂണ്ടിക്കാണിക്കുന്നു.
നിരപരാധികളായ കശ്മീരി മുജാഹിദിന് പോരാളികളുടെയും ഗുജറാത്തിലെ മുസ്ലിംകളുടെയും രക്തക്കറ പുരണ്ട കയ്യാണ് മോദിയുടെതെന്നും ഇതിന് മോദി വില കൊടുക്കേണ്ടി വരുമെന്നും തെഹ്രീകെ താലിബാന് പാകിസ്താന് (ജമാഅത്ത് അഹ്റാര്‍) വക്താവ് ഇഹ്സാനുല്ല ഇഹ്സാന്‍ നേരത്തേ ട്വിറ്ററില്‍ താക്കീത് ചെയ്തിരുന്നു. വാഗാ അതിര്‍ത്തിയില്‍ നടത്തിയ സ്ഫോടനം പാക് സൈന്യത്തെ ലക്ഷ്യമാക്കി ആയിരുന്നുവെന്നും അതില്‍ തങ്ങള്‍ വിജയിച്ചതായും ഇഹ്സാനുല്ല അവകാശപ്പെട്ടിരുന്നു.
Comments